കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിന് അപേക്ഷിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പോളിങ് ദിനത്തിലേക്ക് 2484 മാധ്യമപ്രവര്‍ത്തകര്‍ക്കും വോട്ടെണ്ണല്‍ ദിനത്തിലേക്ക് 2133 മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പാസിന് അംഗീകാരം ലഭിച്ചത്.
ഐപിആര്‍ഡി മുഖേന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്ന പാസിനുള്ള അപേക്ഷകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇവരില്‍ പോളിങ് ദിനത്തിലേക്ക് പാസ് അനുവദിക്കപ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ഫോറം 12 ഡി മുഖേന തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ ഇത്തവണ അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു. തപാല്‍ വോട്ട് ആവശ്യമുള്ളവര്‍ 17ന് തന്നെ ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2