കണ്ണൂര്‍ : പത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ കെ.സുധാകരന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ധര്‍മ്മടത്ത് സി.രഘുനാഥ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സാധ്യതാ ലിസ്റ്റില്‍ ഒന്നുരണ്ടുപേരില്‍ നിന്ന് അവസാനം രഘുനാഥിന് നറുക്ക് വീഴുകയായിരുന്നു. വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മ്മടത്ത് മത്സരിക്കുന്നുണ്ട്. വാളയാറിലെ അമ്മയെ യു.ഡി.എഫ് പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന കാര്യം കെ.പി.സി.സി നേതൃത്വം അറിയിച്ചിരുന്നു. ധര്‍മ്മടത്ത് മത്സരിച്ചാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെ.എസു.യു വിലൂടെയായിരുന്നു രഘുനാഥിന്റെ രാഷ്ട്രീയ രംഗപ്രവേശം. കെ.എസ.യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2