ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 31 ലേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അപേക്ഷ നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കിയത്.

ചെന്നിത്തലയ്ക്ക് തടസ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. കക്ഷി ചേരാനുള്ള രമേശ് ചെന്നിത്തലയുടെ അപേക്ഷയിലും, പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലും ഈ മാസം 31 ന് കോടതി വാദം കേള്‍ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മന്ത്രി വി. ശിവന്‍കുട്ടി, എംഎല്‍എയായ കെ.ടി ജലീല്‍, മുന്‍ മന്ത്രി ഇ.പി ജയരാജന്‍, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് മാസ്‌റ്റ‌ര്‍,​ കെ.അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ചില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേരയടക്കം മറിച്ചിട്ടുവെന്നാണ് കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക