ഗുവാഹത്തി: അസമില്‍ പുതിയ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ. 54 ദിവസം മുന്‍പാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ ആറ് പേരേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്നാണ് പൊലീസ് വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, കാലിക്കടത്ത്, മയക്ക് മരുന്ന് കടത്ത്, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

കന്നുകാലി കടത്ത് ആരോപിച്ച് വെള്ളിയാഴ്ച ഒരാളെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. ഇയാളെ പൊലീസുകാരന്റെ പിസ്റ്റള്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് വെടിവെച്ചത് എന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ ഒമ്പത് പേര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നാണ് പൊലീസ് ഭാഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group