്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലെയും കമാന്‍ര്‍മ്മാര്‍ തമ്മിലുള്ള നാലാംഘട്ട ചര്‍ച്ച ഇന്ന് കിഴക്കന്‍ഡ ലഡാക്കില്‍ നടക്കുന്നു. ഇരു രാജ്യങ്ങളിലെയും സേനകളെ പിന്‍വലിക്കാനുള്ള ശ്രമാണ് ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്നു ഉണ്ടാകുന്നത്. നിലവില്‍ ദെസ്പാങ്ക്-ദൗലത് ബെഗ് ഓള്‍ഡി സെക്ടറില്‍ നിന്നും ചൈനീസ് സേനയെ പിന്‍വലിക്കണമെന്ന ശക്തമായ ആവശ്യമാണ് ഇന്ത്യ ചൈനയ്ക്ക മുന്‍പില്‍ വയ്ക്കുന്നത്.അതോടൊപ്പം ചൈനീ്‌സ് സേന പാങ്കോംഗ് സോ-ഹോട്ട് സ്പ്രീം മേഖലയില്‍ എട്ടു കിലോമീറ്റര്‍ അനധികൃതമായി കയറിയത് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. 14-ാം കോര്‍പ്സിന്റെ കമാന്റര്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ ദക്ഷിണ സിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക് മേധാവി മേജര്‍ ജനറല്‍ ലിയൂ ലിനുമാണ് നാലാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
1597 കിലോമീറ്റര്‍ ദൂരത്താണ് ലഡാക്കില്‍ നിലവിലെ സൈനിക വിന്യാസം ഇന്ത്യശക്തമാക്കിയത്. നാലാംഘട്ട ചര്‍ച്ചയില്‍ നിലവില്‍ അതിര്‍ത്തിയിലേക്ക് വിന്യസിച്ച 30,000 സൈനികരുടെ പിന്‍വാങ്ങലിന്റെ നിലവിലെ അവസ്ഥ വിശകലനം ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിരിക്കുന്ന ആയുധങ്ങള്‍, വാഹനങ്ങള്‍, പീരങ്കികള്‍ അടക്കം മാറ്റുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്.
ജൂണ്‍ 30ന് നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് 2.5 കിലോമീറ്റര്‍ ഗാല്‍വാന്‍ വാലിയില്‍ നിന്നും പിന്നിലേയ്ക്ക് മാറാന്‍ ചൈന നിര്‍ബന്ധിതമായത്. കഴിഞ്ഞ 6-ാംതീയതിയാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവ് അജിത് ഡോവല്‍ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്ക് യീയുമായി അതിര്‍ത്തിയിലെ വിഷയം ചര്‍ച്ച ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2