തിരുവനന്തപുരം: ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി വന്‍ കവര്‍ച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു സംഭവം. വഴിയില്‍ വച്ച്‌ കാര്‍ തടഞ്ഞു നിര്‍ത്തിയ അജ്ഞാതസംഘം മുളകുപൊടി എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. തുടര്‍ന്ന് നൂറു പവനോളം സ്വര്‍ണമാണ് കവര്‍ന്നത്.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച്‌ ജ്വല്ലറിക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്ബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനുള്ള സ്വര്‍ണം കൊണ്ടു വരുമ്ബോഴാണ് ആക്രമണം ഉണ്ടായത്. രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘം ഇയാളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു, അതിനു ശേഷം സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്തു. സമ്ബത്തിന്റെ ഡ്രൈവര്‍ അരുണിനെയും അജ്ഞാത സംഘം ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സംഭവസമയം കാറില്‍ കൂടെ ഉണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണിനില്ലെന്നും പരാതിയില്‍ പറയുന്നു.

പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച്‌ കേരളത്തിലെ വിവിധ ജ്വല്ലറികള്‍ക്ക് നല്‍കുന്നയാളാണ് മഹാരാഷ്ട്ര സ്വദേശി സമ്ബത്ത്. ഇയാളും ഡ്രൈവറും ഉള്‍പ്പെടുന്ന സംഘത്തെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. രണ്ടു കാറുകളിലായി എത്തിയ അജ്ഞാതസംഘമാണ് ഇവരെ ആക്രമിച്ചത്.

മുന്നിലും പിന്നിലുമായി എത്തിയ കാറുകള്‍ സ്വര്‍ണവ്യാപാരിയായ സമ്ബത്ത് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ നിര്‍ത്തിയതിനു പിന്നാലെ ഈ കാറുകളില്‍ നിന്ന് ചാടിയിറങ്ങിയവര്‍ വെട്ടുകത്തി കൊണ്ട് ഭീഷണിപ്പെടുത്തി മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.

അതുകൂടാതെ, സമ്ബത്തിന്റെ കാറിന്റെ ഡ്രൈവറായിരുന്ന അരുണിനെ കാറില്‍ നിന്നിറക്കി അക്രമികളുടെ കാറില്‍ കയറ്റി മര്‍ദ്ദിച്ചു. അതിനു ശേഷം വാമനാപുരത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം അക്രമികള്‍ കടന്നു കളഞ്ഞതായാണ് പ്രാഥമികമായി പൊലീസിന് ലഭിക്കുന്ന വിവരം. ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് നല്‍കാന്‍ കൊണ്ടു വന്ന സ്വര്‍ണമാണ് തട്ടിയെടുത്തിരിക്കുന്നത്. ആറ്റിങ്ങല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2