കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ ആസൂത്രണക്കേസിലെ മുഖ്യപ്രതിയായി കസ്റ്റംസ് കരുതുന്ന അര്‍ജുന്‍ ആയങ്കി കീഴടങ്ങി. കണ്ണൂരിലെ ഒരു പ്രമുഖ അഭിഭാഷകന്‍ മുഖേനെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്‍പില്‍ ഹാജരായത്. താന്‍ ചോദ്യം ചെയ്യാന്‍ എത്തുമെന്ന് ഫെയ്‌സ് ബുക്കിലൂടെ അര്‍ജുന്‍ അറിയിച്ചിരുന്നു. ൗ കേസ് പൊലീസും അന്വേഷിക്കുന്നുണ്ട്.

അര്‍ജുനുമായി യാതൊരു ബന്ധവും പാര്‍ട്ടി പുലര്‍ത്തില്ലെന്നു സി.പി. എം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം കാരണം അത്ര വേഗമൊന്നും പാര്‍ട്ടിക്ക് തടിയൂരിപ്പോകാന്‍ കഴിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക