കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്​ കേസ്​ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക്​ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌​ വന്‍ കള്ളക്കടത്ത്​ സംഘമുണ്ടെന്ന്​ കസ്റ്റംസ്​. കോടതിയില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ്​ കസ്റ്റംസ്​ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്​. ജയിലിലുള്ള രണ്ട്​ കൊലക്കേസ്​ പ്രതികളുടെ പേര്​ പറഞ്ഞ്​ അര്‍ജുന്‍ ആയങ്കി നിരന്തരമായി ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ്​ വ്യക്​തമാക്കുന്നു.

അര്‍ജുന്‍ ആയങ്കിക്ക്​ നിലവില്‍ ജാമ്യം നല്‍കിയാല്‍ കേസ്​ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന്​ ആയങ്കിയുടെ കാറാണ്​ ഉപയോഗിച്ചതെന്നും കസ്റ്റംസ്​ കോടതിയില്‍ വ്യക്​തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.

നേരത്തെ സാമ്ബത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയും അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അര്‍ജുന്‍റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്‍റെ ഉടമയായ സജേഷിന്‍റെ മൊഴിയും അന്ന്​ കസ്റ്റംസ്​ കോടതി മുമ്ബാകെ സമര്‍പ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക