തിരുവനന്തപുരം: വെങ്ങാനൂര്‍ ചിറത്തല വിളാകം അര്‍ച്ചന നിവാസില്‍ അര്‍ച്ചന ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കട്ടച്ചല്‍ക്കുഴി ചരുവിള സുരേഷ് ഭവനില്‍ സുരേഷ്‌കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്‌തത്. ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഗാര്‍ഹിക പീഡനം,​ ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

ഗാര്‍ഹിക പീഡനം കൊണ്ടുണ്ടായ മനോവിഷമത്തിലാണ് അര്‍ച്ചന ആത്മഹത്യ ചെയ്‌തതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 21ന് അര്‍ദ്ധ രാത്രിയാണ് അര്‍ച്ചന തീപ്പൊള്ളലേറ്റ് മരിച്ചത്. സുരേഷിന്റെ നിരന്തരമായി പീഡനത്തെ തുടര്‍ന്നാണ് അര്‍ച്ചന ആത്മഹത്യ ചെയ്‌തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷിനെ ചോദ്യം ചെയ്‌തതിന് പിന്നാലെ വിട്ടയച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.

ഡി.സി.പി പി.എ. മുഹമ്മദ് ആരീഫിന്റെ നേതൃത്വത്തില്‍ എ.സി.പി ജോണ്‍സണ്‍ ചാള്‍സ്, എസ്.ഐമാരായ അനില്‍കുമാര്‍, സന്തോഷ്‌കുമാര്‍, എ.എസ്.ഐ ശ്രീകുമാര്‍, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒമാരായ റിനു, ഷംല എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക