ഡൽഹി; ഗുജറാത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞദിവസം ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ കാല്‍നട മാര്‍ച്ചിനിടയില്‍ കല്ലേറ് നടന്നതായി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു.

പത്തിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയതായും പാര്‍ട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തയച്ചതായി കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനത്തില്‍ അസ്വസ്ഥരായ ബി.ജെ.പിയാണ് ആക്രമണം നടത്തിയതെന്നാണ് ആം ആദ്മി നേതാക്കള്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആരോപണങ്ങള്‍ ബി.ജെ.പി. നിഷേധിച്ചു. അടുത്ത വര്‍ഷമാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആം ആദ്മി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്തും ഉണ്ട്. പഞ്ചാബും ഉത്തര്‍പ്രദേശുമാണ് മറ്റ് സംസ്ഥാനങ്ങള്‍.