ആലപ്പുഴ: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സുഹൃത്തുക്കളെ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച വിദ്യാര്‍ഥി മരിച്ചു. വ്യഴാഴ്ച രാത്രി കൂട്ടുകാരെ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച തകഴി കേളമംഗലം തട്ടാരുപറമ്ബില്‍ അജയന്റെ മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരിച്ചത്.

അത്താഴം കഴിച്ചു മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത ശേഷമാണ് സിദ്ധാര്‍ഥ് മരണം അഭിനയിച്ചത്. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. പിന്നീട് സഹോദരി വന്നു നോക്കുമ്ബോള്‍ സിദ്ധാര്‍ഥ് ചലനമറ്റു മുട്ടുകുത്തി നില്‍ക്കുന്നതാണു കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2