തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതൽ പുനരാംരംഭിക്കുവാൻ ഭക്ഷ്യവകുപ്പിന്റെ തീരുമാനം.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിർത്തി വച്ച അരി വിതരണമാണ് പുനരാരംഭിക്കുന്നത്.തിരഞ്ഞെടുപ്പ് വിപ്ജ്ഞാപനത്തിന് മുൻപ് ഉത്തരവ് ഇറങ്ങിയെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് സർക്കാർ നടപടിയിലേക്ക് നീങ്ങുന്നത്.  മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാൽ വെള്ള, നീല കാര്‍ഡുകാര്‍ക്ക് 15 കിലോ അരി നല്‍കുന്ന സ്പെഷ്യൽ അരി വിതരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കിറ്റ് വിതരണം തടസ്സപ്പെട്ടത്. സെപഷ്യല്‍ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുങ്ങുകയാണ് സർക്കാർ .ഭഷ്യവകുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ എല്ലാ വിഭാഗത്തിനും വിഷു കിറ്റ് നല്‍കാനായി ഭഷ്യവകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച് കിറ്റ് നല്‍കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്.തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2