ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ഓഫർ പുറത്തിറക്കി. സൌജന്യമായി എയർപോഡുകൾ ലഭ്യമാക്കുന്ന ഓഫറാണ് ആപ്പിൽ നൽകുന്നത്. മാക്ബുക്ക് പ്രോ, മാക്ബുക്ക് എയർ, മാക് പ്രോ, മാക് മിനി, ഐമാക്, ഐപാഡ് പ്രോ, ഐപാഡ് എയർ എന്നിവ വാങ്ങുന്ന വിദ്യാർത്ഥികൾക്കാണ് സൌജന്യമായി വയർഡ് ചാർജിങ് എയർപോഡുകൾ നൽകുന്നത്. ഇതിന് പകരം വയർലെസ് ചാർജിങ് എയർപോഡുകൾ വേണ്ടവർക്ക് 4,000 രൂപ അധികം നൽകിയാൽ മതിയാകും. കൂടുതൽ മികച്ച പ്രൊഡക്ട് ഈ ഓഫറിലൂടെ വേണ്ടക്ക് 10,000 രൂപ കൂടുതൽ നൽകി എയർപോഡ്സ് പ്രോ നേടാം.

ഈ ഓഫർ വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ്. ഇത് ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള ആപ്പിൾ സ്റ്റോറിൽ ലഭ്യമാണ്. സൌജന്യ എയർപോഡ്സ് സ്വന്തമാക്കാനുള്ള ആ അവസരം ആപ്പിളിന്റെ വിദ്യാഭ്യാസ ഓഫറുകളുടെ ഭാഗമായതിനാൽ തന്നെ അവ ലഭിക്കുന്നതിന് നിങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കണം എന്ന നിർബന്ധം ഉണ്ട്. നിങ്ങൾ നിലവിൽ കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്ന ആളാണെങ്കിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിക്ക് കീഴിലുള്ള ഓഫറുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി ലാപ്ടോപ്പുകൾ വാങ്ങുന്ന മാതാപിതാക്കൾക്കും ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഈ പ്രത്യേക ഓഫറിനുപുറമെ വിദ്യാഭ്യാസ പരിപാടിയിലൂടെ ആപ്പിൾ അതിന്റെ മിക്ക പ്രൊഡക്ടുകളും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. വിദ്യാർത്ഥികൾ ഇതിന് യോഗ്യരാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമാണ് ഇത്തരം ഓഫറുകൾ നൽകുന്നത്. ആപ്പിൾ ഓൺലൈൻ സ്റ്റോറിലെ പ്രത്യേക വിദ്യാഭ്യാസ വിഭാഗം വഴി ഈ ഓഫറുകൾ ആക്സസ് ചെയ്യാൻ കഴിയും.

ആപ്പിളിന്റെ ഓഫറുകൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുണിഡേയ്സ് പ്ലാറ്റ്ഫോം വഴി നിങ്ങൾക്ക് പരിശോധിക്കാം. അതല്ലെങ്കിൽ ഇതിനെക്കുറിച്ച് ആപ്പിൾ സ്പെഷ്യലിസ്റ്റുമായി സംസാരിച്ച് നിങ്ങളുടെ യൂണിവേഴ്സിറ്റി / സ്കൂൾ / കോളേജ് ഐഡി അല്ലെങ്കിൽ മറ്റെന്തെങ്കിലും രേഖകൾ കാണിച്ച് ഓഫർ നേടാൻ സാധിക്കും. ആപ്പിൾ നിലവിൽ അതിന്റെ വിദ്യാഭ്യാസ പരിപാടിയിൽ സൌജന്യ എയർപോഡുകൾ നൽകുന്നുണ്ട് എങ്കിലും ഈ ഓഫർ സ്ഥിരമായി ലഭിക്കില്ല.