സ്പെയ്ൻ: ആന്റിവൈറസ് സംരംഭകന്‍ ജോണ്‍ ഡേവിഡ് മക്കഫി(75)യെ മരിച്ച നിലയില്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായി സ്‌പെയിനിലെ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മക്കഫി മരിച്ചത്. മക്കഫിയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പാനിഷ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത മരണം. മക്കഫിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 2014നും 2018നും ഇടയില്‍ അമേരിക്കയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ മക്കഫി ദശലക്ഷക്കണക്കിന് ഡോളറിന്റെ വീഴ്ച വരുത്തിയിരുന്നു. പിന്നീട് ക്രിപ്‌റ്റോ കറന്‍സി, കണ്‍സള്‍ട്ടിംഗ് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വന്‍ വരുമാനം നേടിയെങ്കിലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇദ്ദേഹം വീഴ്ച വരുത്തി. ഇതുമായി ബന്ധപ്പെട്ടാണ് മക്കഫിക്കെതിരെ കേസെടുത്തതും പിന്നീട് അറസ്റ്റിലായതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

1987ല്‍ കലിഫോര്‍ണിയയിലാണ് മക്കഫി അസോസിയേറ്റ്‌സ് എന്ന പേരില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനം ആരംഭിച്ചത്. 1990ല്‍ 50 ദശലക്ഷം യു.എസ് ഡോളര്‍ വരുമാനം മക്കഫിക്കുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക