പാലാ:ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്‌ഥാപനത്തിന്‌ നേരെ അക്രമം. നാല്‌ യുവാക്കള്‍ ചേര്‍ന്ന്‌ അക്വേറിയവും വളര്‍ത്തുപക്ഷികളേയും വില്‍ക്കുന്ന പെറ്റ്‌ഷോപ്പ്‌ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ്‌ പരാതി. അക്രമത്തില്‍ കടയിലെ ജീവനക്കാരന്‌ പരിക്കേറ്റു.

ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ഇന്‍ഫന്റ്‌ ജീസസ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോറൂം അക്വേറിയം ആന്‍ഡ്‌ പെറ്റ്‌സ് എന്ന സ്‌ഥാപനത്തിന്‌ നേരെ ഇന്നലെ ഉച്ചയോടെയായിരുന്നു അക്രമമുണ്ടായത്‌.വ്യാപാരസ്‌ഥാപനത്തിന്‌ സമീപത്തുകൂടി ചുറ്റിത്തിരിഞ്ഞ യുവാക്കളോട്‌ ജീവനക്കാരന്‍ കാര്യമന്വേഷിച്ചപ്പോള്‍ ഇവര്‍ തട്ടിക്കയറുകയായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു. അസഭ്യപ്രയോഗം നടത്തിയ ഇവര്‍ പുറത്തിറങ്ങിയ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്‌തു. കടയിലെ ചെടിചട്ടികളും, ചെടികളും അക്വേറിയങ്ങളും യുവാക്കള്‍ തല്ലി തകര്‍ക്കുകയും ചെയ്‌തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പരിക്കേറ്റ ജീവനക്കാരന്‍ അനന്ദു(21) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുണ്ടുപാലം സ്വദേശി അലന്‍ ബോബന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ കട.പരാതിയെതുടര്‍ന്ന്‌ കിടങ്ങൂര്‍ പൊലീസ്‌ സ്‌ഥലത്ത്‌ എത്തി പരിശോധന നടത്തി.പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക