തിരുവനന്തപുരം: ബാം​ഗ്ലൂര്‍ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കൊടിയേരിയുമായി പതിവായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിവരം. പിടിയിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് അഞ്ചു തവണ ബിനീഷിനെ വിളിച്ചതായി ഫോണ്‍രേഖകള്‍ തെളിയിക്കുന്നു.

ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. ഓഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചതായി രേഖയില്‍ നിന്ന് വ്യക്തമാണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബാംഗളൂരുവിലെ കല്യാണ്‍നഗറിലെ ഹോട്ടലില്‍ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്.

അതിനിടെ അനൂപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ വിളിച്ചിരുന്നെന്ന് ബിനീഷ് സമ്മതിച്ചു. അനൂപിന് നാട്ടില്‍ വരാന്‍ പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു കൊടുത്തു എന്നാണ് ബിനീഷ് പറഞ്ഞത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്ബോള്‍ അതേ അനൂപിന്‍റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.

അനൂപ് മുഹമ്മദിന് ബെംഗളൂരുവില്‍ സാമ്ബത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്ബനിയുടെ പാര്‍ട്ണര്‍ ആയിരുന്ന അനസ് വലിയപറമ്ബത്തുമായി ചേര്‍ന്നാണ് 2015ല്‍ സ്ഥാപനം ആരംഭിച്ചത്. അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും ബിനീഷ് വെളിപ്പെടുത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2