കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി സംസാരിച്ചതിനെ തുടർന്ന് ജനം ടിവി എക്സ്ക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ഇന്ന് ചോദ്യം ചെയ്യും. എൻ ഐ നോട്ടീസ് അയച്ചതിനെ തുടർന്ന് ഇന്ന് രാവിലെ അനിൽ നമ്പ്യാർ എൻ ഐ എ കൊച്ചി ഓഫീസിൽ ഹാജരായി. സ്വപ്നയുമായുള്ള അനില്‍ നമ്പ്യാരുടെ ഫോണ്‍സംഭാഷണം സംബന്ധിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ജൂലൈ അഞ്ചിന് സ്വപ്നയും അനില്‍ നമ്പ്യാരും രണ്ട് തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് സ്വപ്ന സുരേഷും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരോട് ചോദിച്ചറിയും. മൊഴിയില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്നയുമായി ഫോണില്‍ സംസാരിച്ച മറ്റു ചിലരെയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

അനിൽ നമ്പ്യാർ ചോദ്യം ചെയ്യലിനായി എൻ ഐ എ ഓഫീസിൽ ഹാജരായി
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2