ന്യൂഡൽഹി : അമിത് ഷായ്ക്കു കോവിഡ് സ്ഥികരിച്ചതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചു ട്രോൾ യുദ്ധങ്ങൾ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിക്ക് കോവിഡ് സ്ഥിതികരിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള മുൻപ് ബിജെ പി യുടെ എം എൽ എ മ്മാരുടെ പല പ്രസ്‌താവനകളും ചേർത്ത് വച്ചു കൊണ്ടാണ് ട്രോളുകൾ ഉണ്ടാക്കി ആഘോഷിച്ചത്. 

കേന്ദ്ര കേന്ദ്ര സർക്കാരിന്റെ പാത്രം കൊട്ടലും, ടോർച്ചു തെളിക്കലും പപ്പടം കഴിക്കലും തുടങ്ങിയ പ്രസ്താവനകൾ ഉൾപ്പെടുത്തിയാണ് ട്രോളുകൾ ഉണ്ടാക്കിയത്. 

അതോടൊപ്പം കഴിഞ്ഞ ദിവസം കേരള ദേവസ്യം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ മകനും കോവിഡ് സ്ഥിതികരിച്ചപ്പോൾ അയ്യപ്പശാപമാണ് എന്നും ബിജെപി അനുകൂലിക്കൾ ട്രോൾ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായ്lക്കു കോവിഡ് സ്ഥിതികരിച്ചത്. അമിത് ഷായ്ക്കു പിന്നാലെ കർണാടക മുഖ്യമന്ത്രി  ബി.എസ് യെദിയൂരപ്പക്കും കോവി

അമിത് ഷാ ഇപ്പോൾ ചികിത്സയിൽ. 

 

അമിത്ഷായെ ഗുഡ്ഗാവിലെ മേദാന്ത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് മേദാന്ത ആശുപത്രിയിലെത്തി അമിത് ഷായെ ചികിത്സിക്കുമെന്ന് എയിംസിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. അതേസമയം അമിത് ഷായിൽ നിന്ന് മറ്റുളളവരിലേക്ക് രോഗബാധയുണ്ടായോ എന്ന ആശങ്കയേറുന്നുമുണ്ട്.

 

അമിത് ഷായുടെ കോവിഡ് പ്രതിരോധ പ്രവർത്തനം. 

 

ഡല്‍ഹിയില്‍ കൊവിഡ് വലിയ തോതിൽ വ്യാപിച്ചതോടെ  ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ പരിശോധന മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിച്ചിരുന്നു.  ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം അഞ്ച് ഉദ്യോഗസ്ഥരെ നിയമിച്ചു. 500 കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കുന്നതിനും സ്വകാര്യാശുപത്രിയില്‍ കുറഞ്ഞനിരക്കില്‍ ചികില്‍സ ഏർപ്പെടുത്തുന്നതിനും  മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കിയത് ഉൾപെടെ നിരവധി പ്രവർത്തനങ്ങ  അമി‌ത്ഷാ യുടെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൾ അമിത് ഷാ കൂടുതൽ ഇറങ്ങി പ്രവർത്തിച്ചിരുന്നു. 

കോവിഡ് പ്രതിരോധം ബിജെപി നേതാക്കൻമാരുടെ ഒറ്റ മൂലികൾ 

 

 കോവിഡ് മാറാൻ ഗോമൂത്രം കഴിച്ചാൽ മതി ” – സുമൻ ഹരിപ്രിയ ( ബീഹാർ ബി.ജെ.പി എം.എൽ.എ ) . ” 

 

ദിവസവും 15 മിനുറ്റ് സൂര്യപ്രകാശം കൊള്ളു , കോവിഡ് ചത്ത് പോകും ” -അശ്വനി കുമാർ ചൗബെ ( കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ) . “

 

 പപ്പടം കഴിച്ചാൽ കോവിഡ് തവിട് പൊടിയാകും ” – കേന്ദ്ര മന്ത്രി അർജുൻ മേഘ്യാൾ . 

 

കോവിഡ് സുഖപ്പെടുത്താൻ ചാണകം അടങ്ങിയ ആയുർവേദ മരുന്ന് . ഗുജറാത്ത് സർക്കാർ. 

പ്രധാനമന്ത്രിയുമായി സമ്പർക്കം. 

 

കഴിഞ്ഞബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ അമിത് ഷാ  പങ്കെടുത്തിരുന്നു  എങ്കിലും സാമൂഹ്യ അകലം പാലിച്ചതിനാൽ  പ്രധാന മന്ത്രി നരേന്ദ്ര മോദി ക്വാറന്റയിനിൽ പോകണ്ട എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം അടുത്ത് ഇടപഴകിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയയോട് നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.എന്നാൽ മറ്റുള്ളവർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2