തിരുവനന്തപുരം: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. പാലാ കല്‍പറ്റ തോല്‍വികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന. സിപിഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്. പ്രചാരണത്തില്‍ വീഴ്ചയെന്ന അവലോകന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അമ്ബലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവച്ചായിരുന്നു സിപിഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍‍ശനങ്ങള്‍ ഉയര്‍ന്നത്.തോറ്റ സീറ്റുകളില്‍ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളില്‍ ഉയര്‍ന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ജി സുധാകരനെതിരെ വിമര്‍ശനമുയര്‍ന്നത്. രണ്ട് ടേം വ്യവസ്ഥയെ തുടര്‍ന്നാണ് ഇത്തവണ അമ്ബലപ്പുഴയില്‍ ജി സുധാകരന് വഴിയടഞ്ഞത്. സുധാകരനില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ വിമര്‍ശമുയര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ റിപ്പോര്‍ട്ടിലും അമ്ബലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന പരാമര്‍ശമുണ്ടായി. ഇതിന്‍റെ ചുവട് പിടിച്ച്‌ സംസ്ഥാന സമിതിയില്‍ നടന്ന ചര്‍ച്ചയിലാണ് റിപ്പോര്‍ട്ട് ശരിവച്ച്‌ വീണ്ടും വിമര്‍ശനമുയര്‍ന്നത്.