കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. സ്തീധന പീഡനത്തെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആലുവയില്‍ ഭര്‍ത്താവ് ​ഗര്‍ഭിണിയായ ഭാര്യയെയും ഭാര്യപിതാവിനെയും ക്രുരമായി മര്‍ദ്ദിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവായ ജൗഹര്‍ അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യുവതിയുടെ പിതാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതി നാല് മാസം ​ഗര്‍ഭിണിയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക