കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നാശം സംഭവിച്ചവർക്കും, മണ്ണൊലിപ്പ് മൂലം കൃഷി സ്ഥലം നഷ്ടപ്പെട്ടവർക്കും, ഭൂസംരക്ഷണത്തിനും, കൃഷി നാശത്തിനുമായി നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ധനകാര്യ പാക്കേജ് അനുവദിക്കണമെന്നും കാലതാമസം കൂടാതെ നഷ്ട്ടം തിട്ടപ്പെടുത്തുന്നതിനും, നഷ്ടപരിഹാരതുക വിതരണം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തണമെന്നും നാഷണലിസ്റ്റ് കിസാൻ സഭ എൻ.സി.പി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിള ഇൻഷുറൻസ് പദ്ധതിൽ ഉൾപ്പെട്ടിട്ടില്ലാത്ത കർഷകരെയും പാക്കേജിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജോയി ഉപ്പാണി അധ്യക്ഷത വഹിച്ചു. യു.ഡി മത്തായി, ബാബു കാലാ, മാഞ്ഞൂർ തങ്കപ്പൻനായർ എന്നിവർ പ്രസംഗിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2