കോവിഡ് മഹാമാരിയെ നേരിടാൻ കേന്ദ്രം അനുവദിക്കുന്ന പദ്ധതികളുടെ ഭാഗമായി പാലാ ഗവൺമെൻറ് ഹോസ്പിറ്റലിന് ഓക്സിജൻ പ്ലാൻറ് അനുവദിച്ചിരുന്നു. ഇത് നിർമ്മിക്കുന്നത് ഡിഫൻസ് റിസർച്ച് ഡെവലപ്മെൻറ് ഓർഗനൈസേഷൻ മേൽനോട്ടം വഹിച്ചാണ്. അന്താരാഷ്ട്ര സ്ഥാപനമായ എൽ ആൻഡ് ടി ആണ് നിർമ്മാണ ചുമതല വഹിക്കുന്നത്. പ്ലാൻറ് പ്രവർത്തനക്ഷമം ആകുന്നതിനു മുമ്പ് ഇതിൻറെ ട്രയൽ റൺ നടത്തി കാര്യക്ഷമതയും സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്. ഡി ആർ ഡി ഒ യുടെ മേൽനോട്ടത്തിലുള്ള നിർമാണപ്രവർത്തനം ആയതിനാൽ തന്നെ നിർമ്മാണ പ്രവർത്തനം നടത്തുന്ന മേഖല അതിസുരക്ഷാ മേഖലയാണ് കണക്കാക്കുന്നത്.

എംപി എന്ന നിലയിൽ ഹോസ്പിറ്റൽ സൂപ്രണ്ട് തോമസ് ചാഴികാടനെ ട്രയൽ റൺന്നെക്കുറിച്ച് ഔപചാരികമായി അറിയിച്ചിരുന്നു. ഒരു ഉപകാരം എന്ന നിലയിൽ കിട്ടിയ അറിവ് അദ്ദേഹം പാർട്ടി ചെയർമാനു വേണ്ടി പബ്ലിസിറ്റി സ്റ്റണ്ട് ആക്കി മാറ്റിയതാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങൾക്ക് വഴിതെളിക്കുന്നത്. ഔപചാരികമായി നിർമ്മാണം പൂർത്തിയാക്കി കൈമാറാത്ത ഒരു ഡിആർഡിഒ നിർമ്മാണ പ്രവർത്തനത്തിൽ ട്രയൽ റൺ നടത്തുവാൻ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ഒരു കൂട്ടം രാഷ്ട്രീയപ്രവർത്തകർ കടന്നുകയറി നടത്തിയ പ്രകടനങ്ങൾ ഓക്സിജൻ പ്ലാൻറിനു തന്നെ ഭീഷണി ഉയർത്തുന്ന പരാക്രമങ്ങൾ ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യന്ത്രസാമഗ്രികൾ സ്ഥാപിച്ചതിനുശേഷം അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നും, ഓക്സിജൻ ഉത്പാദനവും, വിതരണവും നിഷ്കർഷിക്ക പെട്ട മാനദണ്ഡങ്ങളനുസരിച്ച് തന്നെയാണ് ഇവയിൽ നിന്നും നടക്കുന്നത് എന്ന് പരിശോധിക്കുവാനും, കൃത്യമായ അളവുകൾ രേഖപ്പെടുത്തി കാര്യക്ഷമത ഉറപ്പുവരുത്താനുമുള്ള ഒരു സാങ്കേതിക നടപടിക്രമമാണ് ട്രയൽ റൺ. വിദഗ്ധരുടെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയ സ്ഥാപനവും, മെഡിക്കൽ എകസ്പേർട്സും ടെക്നിക്കൽ എകസ്പേർട്സും ചേർന്ന് നടത്തേണ്ട ഈ പ്രവർത്തനം ആണ് രാഷ്ട്രീയക്കാർ കടന്നുകയറി അലങ്കോലം ആക്കിയത്. കേരള കോൺഗ്രസ് പാർട്ടി ചെയർമാനായ ജോസ് കെ മാണി, ഹോസ്പിറ്റൽ മാനേജ്മെൻറ് ബോർഡ് അംഗം ടോബിൻ കെ അലക്സ്, വാർഡ് കൗൺസിലർ ബിജി ജോജോ എന്നിവരാണ് തോമസ് ചാഴികാടൻ എം പികൊപ്പം ട്രയൽ റണ്ണിൽ പങ്കെടുത്തത്.

പാലായിലെ പിടിവലി:

തിരഞ്ഞെടുപ്പിലെ ജോസ് കെ മാണിയുടെ പരാജയത്തിനു ശേഷം പാലായിൽ നടക്കുന്ന ഓരോ പദ്ധതികളുടെയും പിതൃത്വം അവകാശപ്പെട്ട് എംഎൽഎയും കേരളാ കോൺഗ്രസ് അംഗങ്ങളും തമ്മിൽ വലിയ പിടി വലി ആണ് നടക്കുന്നത്. ഇതിൻറെ ഭാഗമായുള്ള ഒരു രാഷ്ട്രീയ നീക്കം ആണ് ഇന്നലെ നടന്ന ട്രയൽ റണ്ണിലും കണ്ടത്. ജോസ് കെ മാണിയുടെയും, തോമസ് ചാഴികാടൻ എം പിയുടെയും ഇടപെടലിനു ഫലമായി വന്ന ഓക്സിജൻ പ്ലാൻറ് ട്രയൽ റൺ എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഈ ചിത്രങ്ങൾ ഉപയോഗിച്ച് കേരള കോൺഗ്രസ് പ്രവർത്തകർ വലിയ പ്രചാരണമാണ് നടത്തിയത്. ഈ രാഷ്ട്രീയ മത്സരം പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവന സൗകര്യങ്ങൾക്കു പോലും വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അനാരോഗ്യപരമായ തലത്തിലേക്കാണ് ഇപ്പോൾ പടർന്നു പ്രതിഫലിക്കുന്നത്.

ക്രമവിരുദ്ധമായ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി:

തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കുമ്പോൾ സർക്കാർ അതിന് കൃത്യമായ മാനദണ്ഡങ്ങൾ നിർദേശിക്കുന്നുണ്ട്. എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, എംഎൽഎയുടെ പ്രതിനിധി, എം പി യുടെ പ്രതിനിധി മുതലായവരെ ഉൾപ്പെടുത്തി വേണം കമ്മിറ്റി രൂപീകരിക്കാൻ എന്ന് വ്യക്തമായ നിർദ്ദേശം ഉള്ളപ്പോൾ, സിപിഎം സിപിഐ ഉൾപ്പെടെയുള്ള ഇടതു കക്ഷികളുടെ പോലും പ്രതിനിധികളെ ഉൾപ്പെടുത്താതെ വിവിധ തസ്തികകളിൽ ഏതാനും കേരള കോൺഗ്രസ് നേതാക്കളെ മാത്രം ഉൾപ്പെടുത്തിയാണ് നിലവിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി പ്രവർത്തിക്കുന്നത്. മാസങ്ങൾക്കു മുമ്പ് ഇതിനെ സംബന്ധിച്ച പരാതി ഉയർന്നപ്പോൾ മുനിസിപ്പൽ ചെയർമാൻ ഉടനടി മറ്റ് നിയമനങ്ങൾ പൂർത്തിയാകുമെന്ന് കമ്മിറ്റി സെക്രട്ടറി കൂടിയായ ഹോസ്പിറ്റൽ സൂപ്രണ്ടിന് ഉറപ്പു കൊടുത്തിരുന്നു എങ്കിലും ഇതുവരെയും അതിനുള്ള നടപടിക്രമങ്ങൾ ഒന്നും ആയിട്ടില്ല. ഇതും കൃത്യമായ നിയമലംഘനമാണ്. ഇത്തരത്തിൽ ഒരു പൊതു ആരോഗ്യ സംവിധാനം കേവലമായ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകും എന്നും പറയാതെ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക