പത്തനംതിട്ട : കോവിഡ് വാക്‌സിനേഷനു ശേഷം തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച്‌ യുവതി ഗുരുതരാവസ്ഥയിലായെന്നു പരാതി. പത്തനംതിട്ട നാരങ്ങാനം സ്വദേശി ദിവ്യ ആര്‍. നായരാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉള്ളത്. ദിവ്യയുടെ ഭര്‍ത്താവ് ജിനു ജി. കുമാര്‍ കലക്ടര്‍ക്ക് പരാതി കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു തുടരന്വേഷണം നടത്താന്‍ പരാതി കൈമാറി.

രണ്ടാഴ്ച മുന്‍പാണ് ദിവ്യ വാക്‌സിന്‍ സ്വീകരിച്ചത്. ശേഷം തലവേദന വന്നു മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴ‍ഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ഇവിടെ വച്ച്‌ മസ്തിഷ്കാഘാതമുണ്ടാവുകയും ചെയ്തു. അതിനെ തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കു മാറ്റി.ദിവ്യയുടെ തലച്ചോറില്‍ 2 തവണ സര്‍ജറി ചെയ്ത് രക്തക്കുഴലിലെ തടസ്സം മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം ഒരു ശതമാനമേയുള്ളു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ദിവ്യ ഇപ്പോള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ദിവ്യയുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരിട്ട് ചോദിച്ചറിഞ്ഞു. വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ആണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക