കൊല്ലം : കൊല്ലം സ്വദേശിയായ സനില്‍ ജി ആനന്ദ് ആണ് തന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ വില്‍പ്പന നടത്തിയെന്ന് ആരോപിച്ച്‌ രംഗത്തെത്തിയത്. കൊറോണ കാലത്ത് സാധാരണക്കാരെ സഹായിക്കാന്‍ ഡി വൈ ഫ് ഐ കിഴക്കെകല്ലട യൂണിറ്റിനാണ് സനില്‍ വാഹനം നല്‍കിയത്. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ വാഹനം മറിച്ചു വില്‍ക്കുകയായിരുന്നു.

കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സനില്‍ തന്റെ മാരുതി ഒമ്‌നി വാന്‍ നല്‍കുകയായിരുന്നു. വാഹനത്തിന്റെ വാടക പാര്‍ട്ടിയില്‍ നിന്നും വാങ്ങിത്തരാമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ അത് വേണ്ടെന്ന് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വാഹനം തിരികെ തരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അത് മറിച്ചു വിറ്റെന്ന കാര്യം അറിഞ്ഞത്. ഇത് കമ്മ്യൂണിസം അല്ല. പക്കാ ഗുണ്ടായിസം ആണെന്നും സനില്‍ പറഞ്ഞു. 2018 ഡിസംബര്‍ മാസം മുതല്‍ പ്രതിമാസം 8100 രൂപാ വീതം വാഹനത്തിന് ഇഎംഐ അടയക്കുന്നുണ്ട്. ഈ കാലയളവില്‍ 2,35,000 രൂപയോളം ഇഎംഐ അടച്ചുകഴിഞ്ഞെന്നും സനല്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക