ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. ഇടത് കാലും ‍വലത് കാലും വെട്ടുമെന്ന് എംഎല്‍എയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. 9 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം എന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. എ എ റഹീം, എ എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിരെ ആക്രമിക്കുമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണി സന്ദേശം എത്തിയത്. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് എംഎല്‍എകൈമാറി. ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങൾ മുമ്പാണ് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബത്തിനും എതിരെ വധഭീഷണി മുഴക്കി അജ്ഞാത കത്ത് വന്നത്. അതിന്മേലുള്ള പോലീസ് അന്വേഷണം നടക്കുകയാണ്. ടി പി ചന്ദ്രശേഖരൻ കേസ് പ്രതികൾ തിരുവഞ്ചൂരിനെ ലഭിച്ച ഭീഷണിക്ക് പിന്നിലുണ്ട് എന്ന ആരോപണവും യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group