ഡെറാഡൂണ്‍: പ്രായവ്യത്യാസമില്ലാതെ എല്ലാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശം. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് രോഗം വര്‍ദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മാദ്ധ്യമ പ്രവര്‍ത്തകരും കോവിഡ് മുന്‍നിരപോരാളികളാണ്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് കോവിഡ് പോരാട്ടത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരും പങ്കു ചേര്‍ന്നതായും സര്‍ക്കാര്‍ പറയുന്നു.
നേരത്തെ പഞ്ചാബിലും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2