കൊച്ചി : ഓഗസ്റ്റ് ആദ്യ വാരം മുതല്‍ രാജ്യമൊട്ടാകെ ചരക്ക് വാഹനങ്ങള്‍ സര്‍വ്വീസ് നിറുത്തിവയ്ക്കുമെന്ന് ചരക്ക് വാഹന ഉടമകള്‍ അറിയിച്ചു. ഇന്ധനവിലയില്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനും, ചരക്ക് വാഹന മേഖലയ്ക്ക് 6 മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വാഹന ഉടമകള്‍ അറിയിച്ചു.

ഇ-വേയ്ബില്‍ കാലാവധി നേരത്തേപ്പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയില്‍ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത വാടക നിശ്ചയിക്കുക, ദേശീയ പാതകളിലെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങള്‍ അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാഹന ഉടമകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത് .അനിശ്ചിതകാല സമരം ആരംഭിക്കുന്നതിന് മുന്നോടിയായി ഈ മാസം 28 ന് രാജ്യത്ത് ചരക്ക് വാഹന മേഖല കരിദിനമായി ആചരിക്കുമെന്നും വാഹന ഉടമകള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group