ഹൈ​ദ​രാ​ബാ​ദ്​: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലും ബാ​ങ്ക്​ നി​യ​മ​ഭേ​ദ​ഗ​തി​യി​ലും പ്ര​തി​ഷേ​ധി​ച്ച്‌​ ഈ ​മാ​സം 16,17 തീ​യ​തി​ക​ളി​ല്‍ അ​ഖി​ലേ​ന്ത്യ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ ബാ​ങ്ക്​ യൂ​നി​യ​നു​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ന്‍​സ്​ (യു.​എ​ഫ്.​ബി.​യു) കണ്‍​വീ​ന​ര്‍ ബി. രാം​ബാ​ബു പ​റ​ഞ്ഞു. 13 കോ​ര്‍​പ​റേ​റ്റ്​ ക​മ്ബ​നി​ക​ള്‍ വാ​യ്​​പ കു​ടി​ശ്ശി​ക​യി​ന​ത്തി​ല്‍ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍​ക്ക്​ ന​ല്‍​കാ​നു​ള്ള​ത്​ 2.85 ല​ക്ഷം കോ​ടി​യാ​ണ്.

4.86 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു ബാ​ധ്യ​ത. ഇ​തി​ല്‍ 1.61 ല​ക്ഷം കോ​ടി തി​രി​ച്ച​ട​ച്ചു. തു​ട​ര്‍​ന്നു​ള്ള​താ​ണ്​ 2.85 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്​​ടം. ക​ട​ക്കെ​ണി​യി​ലാ​യി പൂ​ട്ടി​പ്പോ​കു​ന്ന ബാ​ങ്കു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത​യും കൂ​ടി​വ​രു​ക​യാ​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക