തിരുവനന്തപുരം: 2024 ഓടേ സംസ്ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത ജലജീവന്‍ പദ്ധതി അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു.ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ഗ്രാമീണ മേഖലയിലടക്കം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നത്. ജലജീവന്‍ പദ്ധതി അനുസരിച്ച് ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണും. നഗരമേഖലയില്‍ കിഫ്ബി പോലുള്ള വിവിധ പദ്ധതികള്‍ അനുസരിച്ചും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. തീരപ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group