ആലപ്പുഴ: ജില്ലയില്‍ ഇന്ന് നടന്നത് റെക്കോര്‍ഡ് വാക്സിനേഷന്‍ . ഇന്ന് മാത്രം 53,000 പേര്‍ക്കാണ് കോ വിഡ് വാക്സിന്‍ നല്‍കിയത്. വയോജനങ്ങള്‍ക്ക് നേരിട്ട് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി വാക്സിനേഷന്‍ സ്വീകരിക്കാനുള്ള അവസരവും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലയില്‍ ഇന്ന് 1150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1275 പേര്‍ രോഗമുക്തരായി. 10.80 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1134 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 230526 പേര്‍ രോഗമുക്തരായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക