ആ​ല​പ്പു​ഴ: വ​ണ്ടാ​നം ടി.​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കാ​ന്‍ അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ല്‍ ഹൗ​സി​ങ് ബോ​ര്‍​ഡ് ആ​ശ്വാ​സ​കേ​ന്ദ്രം നി​ര്‍​മി​ക്കു​മെ​ന്ന് എ​ച്ച്‌.

സ​ലാം എം.​എ​ല്‍.​എ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ മൂ​ന്നു​നി​ല​ക​ളി​ലാ​യി 15000 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് ആ​ശ്വാ​സ​കേ​ന്ദ്രം നി​ര്‍​മി​ക്കു​ക. 50 സെന്‍റ്​ സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ല​ഭ്യ​മാ​ക്കി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നി​ര്‍​മാ​ണം സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും. 10 മാ​സം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കും. താ​ഴ​ത്തെ നി​ല​യി​ല്‍ 10 മു​റി​ക​ളും ഒ​രോ​മു​റി​ക്കും ശൗ​ചാ​ല​യ​വു​മു​ണ്ടാ​കും. ഇ​തോ​ടൊ​പ്പം 24 കി​ട​ക്ക​ക​ളു​ള്ള ഡോ​ര്‍​മി​റ്റ​റി​ക​ളും നി​ര്‍​മി​ക്കും. ഒ​ന്നാം​നി​ല​യി​ലും ര​ണ്ടാം​നി​ല​യി​ലു​മാ​യി 12 മു​റി​ക​ള്‍ വീ​ത​വും ഒ​പ്പം ശൗ​ചാ​ല​യ​ങ്ങ​ളും ഡോ​ര്‍​മി​റ്റ​റി​ക​ളു​മു​ണ്ടാ​കും.

ആ​കെ 72 ഡോ​ര്‍​മി​റ്റ​റി​ക​ളും 34 മു​റി​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളു​മാ​ണ് നി​ര്‍​മി​ക്കു​ക. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​ല്‍​നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍​നി​ന്നും മി​ത​മാ​യ നി​ര​ക്കി​ലു​ള്ള വാ​ട​ക ഈ​ടാ​ക്കും. വാ​ഹ​ന പാ​ര്‍​ക്കി​ങ് സൗ​ക​ര്യ​വു​മു​ണ്ടാ​കും. ഹൗ​സി​ങ് ബോ​ര്‍​ഡി​െന്‍റ പ്ലാ​ന്‍ ഫ​ണ്ടി​ല്‍​നി​ന്നു​ള്ള പ​ണം ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ആ​ശു​പ​ത്രി​യി​ല്‍ താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ വ​രാ​ന്ത​ക​ളി​ലും ഇ​ട​നാ​ഴി​ക​ളി​ലു​മാ​യാ​ണ് വി​ശ്ര​മ​സൗ​ക​ര്യം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രു​ന്നു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൗ​സി​ങ് ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ജെ. ​റെ​ക്‌​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. ശ​ശി​ക​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ഷീ​ബ രാ​കേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം പി. ​അ​ഞ്ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​ഡ്വ. പ്ര​ദീ​പ്തി സ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത്​ അം​ഗം സു​നി​ത പ്ര​ദീ​പ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സ​ജീ​വ് ജോ​ര്‍​ജ്​ പു​ളി​ക്ക​ല്‍, ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​അ​ബ്​​ദു​ള്‍ സ​ലാം, ആ​ര്‍.​എം.​ഒ ഡോ. ​നോ​നാം ചെ​ല്ല​പ്പ​ന്‍, ഹൗ​സി​ങ് ബോ​ര്‍​ഡ് അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ സ​ജീ​വ​ന്‍, അ​സി. എ​ന്‍​ജി​നീ​യ​ര്‍ ഹാ​ഷിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക