ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 16 കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനില്‍ കുമാറിന്‍റെ മകള്‍ അനഘയാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വള്ളികുന്നം പൊലീസിന്‍്റെ സാനിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ അല്‍പസമയത്തിനകം തുടങ്ങും.