ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനത്തില്‍ അപമര്യാദയായി യാത്രക്കാരന്‍ പെരുമാറിയ സംഭവത്തില്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വ്യോമമന്ത്രാലയം പരിശോധിച്ചു വരുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിനാണ് ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരന്‍ ക്യാബിന്‍ ക്രൂ അംഗത്തോട് ചുംബനം ആവശ്യപ്പെടുകയും രണ്ട് തവണ വസ്ത്രമഴിക്കുകയും ചെയ്തത്.

യാത്രക്കാരന്‍ രണ്ട് തവണ തന്റെ വസ്ത്രമുരിയുകയും വിമാനജീവനക്കാരിയോട് ‘ഇറ്റാലിയന്‍ കിസ്സ്‌’ആവശ്യപ്പെടുകയും ലാപ്‌ടോപ് നിലത്തെറിഞ്ഞ് നശിപ്പിക്കുകയും അടക്കമുള്ള പരാക്രമം നടന്നത്‌. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

i5-722 വിമാനം പറന്നുയര്‍ന്ന് കുറച്ച്‌ സമയത്തിന് ശേഷം യാത്രക്കാരന്‍ ഇറ്റാലിയന്‍ കിസ്സ് നല്‍കാനാവശ്യപ്പെട്ട് ജീവനക്കാരിയെ സമീപിക്കുകയായിരുന്നു. യാത്രക്കാരനെ സീറ്റില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം ജീവനക്കാര്‍ അയാള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിയിലാണോ എന്ന് പരിശോധിക്കുകയും അത്തരത്തിലുള്ള പ്രശ്‌നങ്ങളിലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ചുംബനം ആവശ്യപ്പെട്ടതില്‍ യാത്രക്കാരന്‍ പിന്നീട് മാപ്പപേക്ഷിച്ചതായും എഎഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2