ദുബൈ: എമിറേറ്റ്​സ്​ എയര്‍ലൈന്‍സ്​ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡേിയോ കണ്ടവരെല്ലാം അല്‍ഭുതത്തിലാണ്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്​ ഖലീഫയുടെ ഏറ്റവും മുകളില്‍ എമിറേറ്റ്​സ്​ എയര്‍ഹോസ്​റ്റസ്​ നില്‍കുന്നതും, ബ്രിട്ടന്‍ യു.എ.ഇയെ യാത്രവിലക്കുള്ള പട്ടികയില്‍ നിന്ന്​ ഒഴിവാക്കിയതിന്​ നന്ദി പറയുന്ന പോസ്​റ്ററുകള്‍ കാണിക്കുന്നതുമാണ്​ വീഡിയോ. ​

എയര്‍ ഹോസ്​റ്റസ്​ പോസ്​റ്ററുകള്‍ കാണിച്ച്‌​ തീരുന്നതോടെ ഡ്രോണ്‍ കാമറ സൂം ഔട്ട്​ ചെയ്​ത്​ ഇവര്‍ നില്‍ക്കുന്നത്​ ബുര്‍ജിന്​ മുകളിലാണെന്ന്​ വ്യക്​തമായി കാണിക്കുന്നുണ്ട്​. വീഡിയോ പ്രചരിച്ചതോടെ എല്ലാവര്‍ക്കും ഇത്​ യഥാര്‍ത്ഥ വീഡിയോ ആണോ, ബുര്‍ജിന്​ ഏറ്റവും മുകളില്‍ എയര്‍ഹോസ്​റ്റസ്​ വേഷത്തില്‍ നിന്ന സ്ത്രീയാരാണ്​ എന്ന സംശയങ്ങള്‍ ഉയര്‍ന്നു. പലരും ഇത്​ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്​തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇക്കാര്യത്തില്‍ വീഡിയോ നിര്‍മാണ കമ്ബനി തന്നെ വിശദീകരണവുമായി രംഗത്തു വന്നിരിക്കയാണിപ്പോള്‍. ഇത്​ യഥാര്‍ത്ഥ വീഡി​യോ ആണെന്നും അഭിനയിച്ചത്​ നികോള്‍ സ്​മിത്ത്​ ലുഡ്​വിക്​ എന്ന സ്​കൈഡൈവറാണെന്നും കമ്ബനി വ്യക്​തമാക്കി. താന്‍ ചെയ്​തതില്‍ ഏറ്റവും അല്‍ഭുതകരവും ആവേശകരവുമായ സ്റ്റണ്ടുകളില്‍ ഒന്നാണിതെന്ന്​ ലുഡ്​വിക്​ വീഡിയോ പങ്കുവെച്ച്‌​ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു.

സഞ്ചാരി, സ്​കൈഡൈവര്‍, യോഗ ഇന്‍സ്​ട്രക്​ടര്‍, ഹൈകര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെയാണ്​ ലുഡ്​വിക്​ സ്വയം വിശേഷിപ്പിക്കുന്നത്​. അവിശ്വസനീയമായ സാഹസത്തിന്​ മുതിര്‍ന്ന ഇവരെ ഭൂമുഖത്തെ ഏറ്റവും ധീരയായ വനിതയെന്നാണ്​ നിര്‍മാണ കമ്ബനി വിഷേശിപ്പിച്ചിരിക്കുന്നത്​. വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇവരുടെ ഫോളേവേഴ്​സും കുത്തനെ വര്‍ധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക