കൊ​​​ണ്ടോ​​​ട്ടി : ക​രി​പ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 5 യാ​​​ത്ര​​​ക്കാ​​​രി​​​ല്‍​​നി​​​ന്ന് 2.9 കോ​​​ടി​ രൂ​​പ​​യു​​​ടെ 4377 ഗ്രാം ​​​സ്വ​​​ര്‍​​​ണം ഡി​​​ആ​​​ര്‍​​​ഐ, എ​​​യ​​​ര്‍ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​​​ന്നു പി​​​ടി​​​കൂ​​​ടി.
ഷാ​​​ര്‍​​​ജ​​​യി​​​ല്‍​​നി​​​ന്ന് എ​​​യ​​​ര്‍ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​ത്തി​​​ല്‍ ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് നാ​​​ദാ​​​പു​​​രം സ്വ​​​ദേ​​​ശി എ​​​ന്‍.​ മു​​​സ്ത​​​ഫ (45), കോ​​​ഴി​​​ക്കോ​​​ട് സ്വദേശി ദി​​​ലു​​​ലാ​​​ല്‍ (33), കാ​​​സ​​​ര്‍​​​ഗോട് സ്വദേശി നാ​​​ഷാ​​​ദ് ഇ​​​ബ്രാ​​​ഹിം (45), മ​​​ല​​​പ്പു​​​റം സ്വദേശി കെ.​​​റി​​​യാ​​​സ് (32) എ​​​ന്നി​​​വ​​​രി​​​ല്‍​​നി​​​ന്ന് ഡി​​​ആ​​​ര്‍​​​ഐ സം​​​ഘ​​​വും ദു​​​ബാ​​​യി​​​ല്‍നി​​​ന്നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വദേശി പി.​ ​​നി​​​ജാ​​​ല്‍ (25) എ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ല്‍​​നി​​​ന്ന് എ​​​യ​​​ര്‍​​​ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സു​​​മാ​​​ണ് സ്വ​​​ര്‍​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
നാ​​​ലു പേ​​​രി​​​ല്‍​​നി​​​ന്ന് 3791 ഗ്രാം ​​​സ്വ​​​ര്‍​​​ണ​​​മി​​​ശ്രി​​​ത​​​മാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​ല്‍നി​​​ന്ന് 3427.7 ഗ്രാം ​​​സ്വ​​​ര്‍​​​ണം വേ​​​ര്‍​​​തി​​​രി​​​ച്ചെ​​​ടു​​​ത്തു. ഇ​​​വ​​​യ്ക്കു മാ​​​ത്രം വി​​​പ​​​ണി​​​യി​​​ല്‍ 1.63 കോ​​​ടി രൂ​​പ വി​​​ല ​ല​​​ഭി​​​ക്കും. നി​​​ജാ​​​ലി​​​ല്‍​​നി​​​ന്ന് 45.41 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 950 ഗ്രാം ​​​സ്വ​​​ര്‍​​​ണ​​​മാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2