കാബൂള്‍: അ​ഫ്ഗാ​ന്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ 950 താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. 500 ഭീ​ക​ര​ര്‍​ക്ക് പ​രി​ക്കേ​റ്റു.

അ​ഫ്ഗാ​ന്‍ സേ​ന​യും താ​ലി​ബാ​ന്‍ ഭീ​ക​ര​രും ത​മ്മി​ല്‍ 20 ല​ധി​കം പ്ര​വ​ശ്യ​ക​ളി​ലും ഒ​ന്‍​പ​ത് ന​ഗ​ര​ങ്ങ​ളി​ലും ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ക​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും അ​മേ​രി​ക്ക​ന്‍ സേ​ന പി​ന്‍​വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശം കൈ​യ​ട​ക്കാ​നാ​ണ് താ​ലി​ബാ​ന്‍ ശ്ര​മം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​ര്‍​വാ​നി​ലെ സോ​ര്‍​ഖ് ഇ ​പാ​ര്‍​സ ജി​ല്ല​യു​ടെ​യും ഗ​സ്‌​നി​യി​ലെ മെ​യി​ല്‍​സ്റ്റാ​ന്‍ ജി​ല്ല​യു​ടെ​യും നി​യ​ന്ത്ര​ണം തി​രി​ച്ചു പി​ടി​ച്ച​താ​യി അ​ഫ്ഗാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.