2020 ഓഗസ്റ്റ് 15 മുതൽ 30 വരെ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങുന്ന ആളുകൾക്ക് സാധനങ്ങൾ വാങ്ങി 24 മണിക്കൂറിനിടയിൽ ബാധിച്ചാൽ കോവിഡ് ബാധിച്ചാൽ 50000 രൂപ വരെയുള്ള ബിൽ തുക തിരികെ നൽകുമെന്നാണ് വാഗ്ദാനം. കോവിഡ് രക്ഷാകവചം എന്ന പരസ്യവാചകമാണ് ഓണക്കാലത്ത് ആളുകളെ ആകർഷിക്കുവാൻ കമ്പനി ഉപയോഗിക്കുന്നത്. മന്ദഗതിയിൽ ആയ കച്ചവടം മെച്ചപ്പെടുത്തുവാൻ വ്യാപാരികൾ നൂതനങ്ങളായ ആശയങ്ങൾ തേടുന്നത് നല്ലതാണ്, എന്നാൽ പരസ്യവാചകം തെറ്റായ സന്ദേശം നൽകുന്നത് അപകടമാണ്.

ഉപഭോക്താവിനു ലാഭം ഉണ്ടാവണമെങ്കിൽ കൊറോണ ബാധിതൻ ആവണമല്ലോ എന്ന് നമ്മൾ സംശയിച്ചുപോകും ഈ പരസ്യം കണ്ടാൽ. സുരക്ഷമാർഗ്ഗ നിർദേശങ്ങൾ നൽകേണ്ട കാലത്ത് ഇത്തരമൊരു പരസ്യ ക്യാമ്പയിൻ അപലപനീയമാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വ്യാപാര ഗ്രൂപ്പ് എന്ന നിലയിൽ നന്ദിലത്ത് ഗ്രൂപ്പ് ഈ പരസ്യവാചകം തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

പരസ്യ വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2