ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായ പ്രിൻസ് ലൂക്കോസ് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കേരള കോൺഗ്രസ് എം സ്ഥാപക നേതാക്കളിൽ ഒരാളും യൂത്ത് കോൺഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റുമായ പാറമ്പുഴ ഒറ്റത്തയ്യിൽ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ്. എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും മാന്നാനം കെ.ഇ കോളേജിൽ ബിരുദ പഠനവും പൂർത്തിയാക്കിയ പ്രിൻസ്, തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും എൽ.എൽ.ബി നേടുകയും എൽ.എൽ.എം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
മാന്നാനം കെ.ഇ കോളേജ് കെ.എസ്.സി യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.സി നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റ്, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള കോൺഗ്രസ് എമ്മിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ജനറൽ സെക്രട്ടറിയായും റെക്കോർഡിട്ടിട്ടുണ്ട്. ആനിയമ്മ ലൂക്കോസാണ് മാതാവ്. ഭാര്യ സിന്ധു പ്രിൻസ് കാനറാ ബാങ്ക് മാനേജരാണ്. പ്ലസ്ടു വിദ്യാർത്ഥിനി ഹന്ന പ്രിൻസും, മൂന്നാം ക്ലാസ് വിദ്യാർത്ഥി ലൂക്കാ പ്രിൻസുമാണ് മക്കൾ. കോട്ടയം ബാറിലെ അഭിഭാഷകനും നോട്ടറി പബ്ലിക്കുമാണ് പ്രിൻസ് ലൂക്കോസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2