ചവറ: നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പൊലീസാണ് ഹൈക്കോടതി നിർദേശ പ്രകാരം ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യൻ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളി ദേവിയുടെ പരാതി. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലും ആദിത്യൻ തന്നെ മർദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങൾക്കിടെ ആദിത്യൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group