തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടതുണ്ട്. പക്ഷേ വാക്‌സിന്‍ സ്റ്റോക്ക് ഇല്ല. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷമാണ്. ആറര ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ രണ്ട് ഡോസ് ലഭിച്ചത്. ആദ്യ ഡോസ് എടുത്തവര്‍ക്കാകട്ടെ രണ്ടാം ഡോസ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഭൂരിഭാഗം ജില്ലകളിലും വാക്‌സിനേഷന്‍ മുടങ്ങിയിട്ട് രണ്ടുദിവസമായി. ഇന്ന് രാത്രിയോടെ വാക്‌സിനെത്തിയാല്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

വാക്‌സിനേഷന്‍ പൂര്‍ണമായും സൗജന്യമാക്കിയതോടെ കേന്ദ്രം അനുവദിക്കാതെ നേരിട്ട് കമ്ബനികളില്‍ നിന്ന് വാങ്ങുന്നതും പ്രായോഗികമല്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല വാക്‌സിന്‍ സ്റ്റോറില്‍ കോവീഷീല്‍ഡ് പൂര്‍ണമായും തീര്‍ന്നു. കോഴിക്കോട്, എറണാകുളം മേഖലയില്‍ കോവാക്‌സിന്‍ സ്റ്റോക്കില്ല. 2011ലെ സെന്‍സസ് അനുസരിച്ച്‌ 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

45 വയസിന് മുകളില്‍ രണ്ട് ഡോസ് കിട്ടിയത് 23% പേര്‍ക്ക് മാത്രം 45 വയസിന് മുകളില്‍ ആദ്യ ഡോസ് കിട്ടിയത് 59% പേര്‍ക്ക്.
രണ്ടാം ഡോസ് കിട്ടാനുള്ളത് അന്‍പത് ലക്ഷം പേര്‍ക്കാണ്. മൂന്നാം തരംഗം തടയണമെകില്‍ അഞ്ചു കോടി വാക്‌സിന്‍ ഡോസ് എങ്കിലും കേരളത്തിന് ലഭിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം. 40 വയസിന് മുകളിലുള്ളവര്‍ക്കും 18 വയസുമുതല്‍ 40 വരെയുള്ള 56 വിഭാഗങ്ങളെയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച്‌ 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 96,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കി. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.