കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിഷ്ണുവിനെ അറസ്റ്റു ചെയ്തു പോലിസ് കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് വീട്ടില്‍ നിന്നാണ് വിഷ്ണുവിനെ പോലിസ് അറസ്റ്റു ചെയ്തത്.തുടര്‍ന്ന് കൊച്ചിയിലെ വിചാരണക്കോടതിയില്‍ രാവിലെ ഹാജരാക്കി.

കേസിന്റെ വിസ്താരത്തിനായി തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ ഇന്നലെ വിചാരണക്കോടതി പോലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് പോലിസ് ഇയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കാലിന് പരിക്കേറ്റ് ചികില്‍സയിലായിരുന്നതിനാലാണ് വിസ്താരത്തിനായി കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് വിഷ്ണു പോലിസിനോട് പറഞ്ഞതായാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക