അഹ്​മദാബാദ്​: അയല്‍വാസികളെ ഭീഷണിപ്പെടുത്തുകയും അവരോട്​ അസഭ്യം പറയുകയും ചെയ്​തുവെന്ന പരാതിയില്‍ ബോളിവുഡ്​ നടി പായല്‍ റോഹ്​തഗിയെ അഹ്മദാബാദ് ​ സിറ്റി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

നഗരത്തിലെ സാറ്റലൈറ്റ്​ മേഖലയിലെ ഹൗസിങ്​ സൊസൈറ്റി ചെയര്‍മാ​‍ന്‍റ പരാതിയിലാണ്​, മാതാപിതാക്കള്‍ക്കൊപ്പം ഇവിടെ താമസിക്കുന്ന പായലിനെതിരെ കേസെടുത്തത്​. നടി കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്​തുവെന്ന്​ പൊലീസ്​ പറഞ്ഞു. സൊസൈറ്റിയിലെ പൊതുഇടങ്ങളില്‍ കളിച്ചാല്‍ കാലു തല്ലിയെടിക്കുമെന്ന്​ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക