ചലച്ചിത്രതാരം ലെന വളരെ രസകരമായ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലെനയും കുടുംബാംഗങ്ങളും കുപ്പിച്ചില്ല് കടിച്ചു തിന്നുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യവും താരം പോസ്റ്റിൽ വ്യക്തമാക്കുന്നു. ആഡം ജോൺ എന്ന ചലച്ചിത്ര ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ മെഴുകു കൊണ്ടുള്ള കുപ്പിച്ചില്ല് കഷ്ണമാണ് ലെന കടിക്കുന്നത്. തൻറെ പിതാവിൻറെ പിറന്നാളിനോടനുബന്ധിച്ച് അമ്മ ഉണ്ടാക്കിയ കോക്ടെയിൽ ഗ്ലാസിൻറെ രൂപത്തിലുള്ള കേക്ക് ടോപ്പിംഗ് ആണ് ലെനയുടെ മാതാപിതാക്കൾ ആസ്വദിച്ചു കഴിക്കുന്നത്.