നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ബേബി സുരേന്ദ്രന്‍ അന്തരിച്ചത്. പ്രസന്ന സുരേന്ദ്രന്‍ എന്ന ബേബി സുരേന്ദ്രന് കഴിഞ്ഞദിവസം ശസ്‍ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

എന്റെ സൂര്യപുത്രിക്ക് , സ്‍ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു എസ് എ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബേബി സുരേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.ഒട്ടേറെ പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group