തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്ന് നടൻ കൃഷ്ണകുമാർ. സ്ഥാനം മോഹിക്കുന്നതിൽ തെറ്റില്ലെന്നും സ്ഥാനവും അധികാരവും ഉണ്ടെങ്കിലേ ജനങ്ങളെ സേവിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് താൻ പാർട്ടി അംഗത്വം സ്വീകരിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു.
‘നേരത്തെ തന്നെ ബി ജെ പിയുടെ പരിപാടികളിൽ സജീവമായിരുന്നു കൃഷ്ണകുമാർ. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്ത് നിരവധി ബി ജെ പി സ്ഥാനാർത്ഥികൾക്ക് വേണ്ടി കൃഷ്ണകുമാർ പ്രചരണരംഗത്ത് ഇറങ്ങിയിരുന്നു. ദൈവം ചില കാര്യങ്ങൾക്ക് സമയം തീരുമാനിക്കും. എപ്പോൾ, എവിടെ, എങ്ങനെ എന്നതിനൊക്കെ മുഹൂർത്തം കുറിക്കും. തനിക്ക് തോന്നുന്നു ആ മുഹൂർത്തം ഇന്നാണെന്ന് അംഗത്വം സ്വീകരിച്ച ശേഷം കൃഷ്ണ കുമാർ പറഞ്ഞു. ഒപ്പം ബി ജെ പി അംഗത്വം നദ്ദയിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2