നടന്‍ ചെമ്ബന്‍ വിനോദും ബോളിവുഡ് താരം സണ്ണി ലിയോണും ഒന്നിച്ച്‌ അഭിനയിക്കുന്നു. ഇരുവരും ഒന്നിച്ചുളള ലൊക്കേഷനില്‍ നിന്നുളള ചിത്രം ചെമ്ബന്‍ വിനോദ് ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചതിനെ തുടര്‍ന്ന് വൈറലായി. നിരവധി സിനിമാ താരങ്ങള്‍ കമന്റുമായി എത്തിയതോടെയാണ് ചെമ്ബന്‍ വിനോദും സണ്ണി ലിയോണും ഒരുമിച്ചുളള ചിത്രം ചര്‍ച്ചയായത്. നടന്‍ വിനയ് ഫോര്‍ട്ടാകട്ടെ, സമീപകാലത്ത് വൈറലായ മച്ചാനെ ഇത് പോരെ അളിയാ എന്ന ഡയലോ​ഗാണ് കമന്റായി കുറിച്ചത്. താരങ്ങളായ റിമ കല്ലിങ്കല്‍, മുഹ്സിന്‍ പരാരി, സൗബിന്‍ ഷാഹിര്‍, ജിനോ ജോസ് എന്നിങ്ങനെ നിരവധി പേര്‍ ചെമ്ബന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

instagram screen shot

https://www.instagram.com/p/CP9uKAyp0Lz/?utm_medium=copy_link

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സുഹൃത്തുക്കളെ പോലെ ചെറുചിരിയോടെ പോസ് ചെയ്ത ചിത്രത്തിന് കീഴെ എ ​ഗുഡ് സോള്‍ എന്നാണ് ചെമ്ബന്‍ വിനോദ് കുറിച്ചത്. ലോകമെങ്ങും നിരവധി ആരാധകരുളള താരമായ സണ്ണി ലിയോണ്‍ സിനിമയ്ക്കും പരസ്യ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനുമായി കേരളത്തില്‍ ഇടക്കിടെ വരാറുണ്ട്. മമ്മൂട്ടി ചിത്രമായ മധുരരാജയിലൂടെ ആയിരുന്നു സണ്ണി ലിയോണിന്റെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ കരാറായത്.

ഇതില്‍ ചിത്രീകരണം പുരോ​ഗമിച്ച്‌ കൊണ്ടിരിക്കുന്നത് ഷീറോ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രമാണ് ചെമ്ബന്‍ വിനോദ് പങ്കുവെച്ചത്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സണ്ണി ലിയോണാണ്. ഇക്കിഗായ് മൂവീസിന്‍റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീലയാണ് സണ്ണി ലിയോണ്‍ അഭിനയിക്കാന്‍ ധാരണയായ മറ്റൊരു മലയാള ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക