മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയുമായിരുന്നുവെന്ന് അര്‍ജുന്‍ പറഞ്ഞു. ഡോക്ടറുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റൈനിലാണ് ഇദ്ദേഹമിപ്പോള്‍.

‘കോവിഡ് പോസിറ്റീവ് ആയ വിവരം ഏവരെയും അറിയിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്, ഏവര്‍ക്കും നന്ദി. ആരോഗ്യവിവരങ്ങള്‍ നിങ്ങളെ അപ്പപ്പോള്‍ തന്നെ അറിയിക്കുന്നതാണ് ‘ – അർജുൻ കപൂര്‍ പറഞ്ഞു. ഇത് അസാധാരണമായ മുമ്ബെങ്ങും ഇല്ലാത്ത സമയമാണെന്നും മനുഷ്യവര്‍ഗം ഈ വൈറസിനെ അതിജീവിക്കുമെന്നും അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2