ലാവലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോമോൻ പുത്തൻപുരയ്ക്കൽ പിണറായിയെ വിശദമായി വിമർശിക്കുന്നത്.

ലാവ്ലിൻ കേസിൽ വിചാരണ നേരിടാതെ പിണറായി ഒളിച്ചോടിയ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

കരിമ്പട്ടികയിൽ പെട്ടിട്ടുള്ള കനേഡിയൻ കമ്പനിയായ SNC ലാവ്ലിൻ കമ്പിനിയുമായി കരാറുണ്ടാക്കി 347 കോടി സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയതിൽ, അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി CBI തിരുവനന്തപുരം CBI കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന്, തിരുവനന്തപുരത്തെ CBI കോടതി പിണറായി വിജയൻ്റെ ഹർജിയിൽ ലാവ്ലിൻ കേസിലെ പ്രതി സ്ഥാനത്ത് നിന്നും വിചാരണ കൂടാതെ പിണറായി വിജയനെ വെറുതെ വിട്ട ഉത്തരവിനെതിരെ CBI ഹൈക്കോടതിയിൽ ക്രമിനൽ റിവിഷൻ പെറ്റീഷൻ നൽകി. കേരള ഹൈക്കോടതി CBI കോടതി വിധി ശരിവച്ചു. അന്ന് പിണറായിക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ ഫീസ് വാങ്ങിക്കുന്ന സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവേയാണ്. ജസ്റ്റിസ് പി. ഉബൈദാണ് പിണറായി വിജയനെ ലാവ്ലിൻ കേസിൽ നിന്ന് ഒഴിവാക്കിയത്. ഈ കൊറോണക്കാലത്ത് അദ്ദേഹത്തിനെ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് അതോറിറ്റി അധ്യക്ഷനായി സംസ്ഥാന സർക്കാർ നിയമിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയേയല്ല (ഒരിക്കലും അല്ല).

ഹൈക്കോടതിയുടെ വിധിക്കെതിരെ CBI സുപ്രീംകോടതിയിൽ SLP സമർപ്പിച്ചു. ലാവ്ലിൻ കേസിലെ ഈ ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതിയിൽ കേൾക്കുന്നതാണ്. അടുത്ത ചീഫ് ജസ്റ്റിസ് ആകാൻ പോകുന്ന ജസ്റ്റിസ് എൻ.വി.രമണയുടെ ബഞ്ചിൽ നിന്നും ജസ്റ്റിസ് യു.യു. ലളിതൻ്റെ ബഞ്ചിലേക്ക് കേസ് മാറി. ജസ്റ്റിസ് രമണയുടെ ബഞ്ച് കുറെ വർഷങ്ങളായി കേസ് മാറ്റി മാറ്റി വച്ച് പോകുകയായിരുന്നു. ഒരു കോടതിയും ഇതുവരെ ലാവ്ലിൻ ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന് കണ്ടെത്തിയിട്ടില്ല. മടിയിൽ കനമില്ലാത്ത പിണറായി വിജയൻ സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന ഹരീഷ് സാൽവേയ്ക്ക് കനമില്ലാത്ത പിണറായിയുടെ മടിയിൽ നിന്നാണ് ഫീസ് കൊടുത്തത്. മടിയിൽ കനമില്ലെന്നും വഴിയിൽ കാണുന്നവനേ പേടിയില്ലെന്നും നാഴികയ്ക്ക് നാല്പത് വെട്ടം പറയുന്ന പിണറായി കോടതിയിൽ വിചാരണ നേരിടാതെ ഒളിച്ചോടിയത്. വിചാരണ കൂടാതെ ഒരു പ്രതിയെയും വെറുതെ വിടാൻ പാടില്ലെന്ന സുപ്രീംകോടതിയിലെ സുപ്രധാന പല വിധികളും നിലനിൽക്കെയാണ് പിണറായി വിജയനെ വിചാരണ കൂടാതെ വെറുതെ വിട്ടത് സുപ്രീംകോടതിയിൽ CBI ചോദ്യം ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2