സെക്യൂരിറ്റിയെ വിരട്ടി കൊച്ചി ആലുവയിലെ ഷോറൂമില്‍ നിന്ന് സ്‌പോര്‍ട്‌സ് ബൈക്ക് മോഷ്ടിച്ച യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കോഴിക്കോട് സ്വദേശി അമര്‍ജിത്തിനേയും കൊല്ലം സ്വദേശി ഫിറോസിനേയുമാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. മോഷ്ടിച്ച ബൈക്കുമായി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി വരുന്നതിനിടയിലാണ് യുവാക്കള്‍ പൊലീസിന് മുന്‍പില്‍ പെടുന്നത്.

പൊലീസ് കൈകാണിച്ചിട്ടും യുവാക്കള്‍ ബൈക്ക് നിര്‍ത്തിയില്ല. ഇതോടെ ഇവരെ പൊലീസ് പിന്തുടരുകയായിരുന്നു. ലോക്‌ഡൌണിന്റെ ഭാഗമായി നടക്കുന്ന വാഹനപരിശോധനാ സംഘത്തിന്റെ മുന്നിലേക്കാണ് യുവാക്കള്‍ എത്തിയത്. എംജി റോഡിലൂടെ ചീറിപ്പാഞ്ഞ ഇവര്‍ മംഗള വനത്തിന് സമീപം വാഹനം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് മംഗളവനത്തില്‍ നടത്തിയ തെരച്ചിലില്‍ ഇരുവരും കുടുങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക