മലപ്പുറം: കോപ അമേരിക്കയില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മലപ്പുറം താനാളൂരിലാണ് സംഭവം. ഇജാസ്, സിറാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ ഏഴരയോടെയാണ് ഇവര്‍ പടക്കം പൊട്ടിച്ചത്. ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. കത്തിച്ചുകൊണ്ടിരുന്ന പടക്കത്തില്‍ നിന്നും പടക്കം ശേഖരിച്ച് വെച്ചിരുന്ന പെട്ടിയിലേക്ക് വീണയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക